വാരണി പുഴയില്‍ വീണ മുത്തശ്ശിമാരെയും അഞ്ചു വയസുകാരനെയും രക്ഷിച്ച അശ്വിൻമാരെ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു

New Update

publive-image

ശിശുക്ഷേമ സമിതി യോടൊപ്പം അശ്വിൻമാരും മുത്തശ്ശിമാരും നാട്ടുകാരും

മലമ്പുഴ: വാരണി പുഴയിൽ വീണ മുത്തശ്ശിമാരായ ശാന്തമ്മയേയും രത്നമ്മയേയും രത്നമ്മയുടെ പേരക്കുട്ടി അഞ്ചു വയസ്സുകാരൻ ധ്രുപതിനേയും രക്ഷിച്ച അഞ്ചാം ക്ലാസുകാരൻ കെ.അശ്വിനേയും ആറാം ക്ലാസുകാരൻ എ.എസ് അശ്വിനേയുc ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

Advertisment

വാരണിയിൽ ചേർന്ന യോഗം ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ധീരതക്കുള്ള ദേശീയ അവാർഡിന് അംഗീകാരം ലഭിക്കാൻ ജില്ല ശിശുക്ഷേമ സമിതി നിർദ്ദേശിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വിജയകുമാർ പറഞ്ഞു.

മലമ്പുഴ ഗ്രാമപഞ്ചായത്തംഗം ബിനോയ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി, ശിശുക്ഷേമ സമിതി സംസ്ഥാന നിർവ്വാഹ സമിതിയംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പത്മിനി ടീച്ചർ, സുരേഷ്, രാമചന്ദ്രൽ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് മൊമൻ്റയും നൽകി.

publive-image

ആദരിക്കൽ ചടങ്ങ് ശിശുക്ഷേമ സമിതി സെക്രട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ജനുവരി 16- ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. വാരണി പുഴയുടെ കുളിക്കടവിൽ കുളിച്ചു കൊണ്ടിരുന്ന ശാന്തമ്മയും പേരക്കുട്ടിയും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ രത്നമ്മയും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. പുഴയിലെ തന്നെ പാറപ്പുറത്തിരിക്കുകയായിരുന്ന അശ്വിൻമാർ പുഴയിലേക്ക് ചാടി ഊളയിട്ടു വന്നു് രണ്ടു മുത്തശ്ശിമാരേയും കുട്ടിയേയും രക്ഷിക്കുകയായിരുന്നു.

മലമ്പുഴ സെൻ്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലമ്പുഴ പോലീസ് സ്റ്റേഷൻ, മലമ്പുഴ എം.എൽ.എ.എ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളിൽ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ കുട്ടികളെ ആദരിച്ചിരുന്നു.

Advertisment