Advertisment

'ഹൃദയം' സിനിമക്ക് ആരാധകരിൽ നിന്ന് അപ്രതീക്ഷിതമായ വരവേൽപ്പ്...

New Update

publive-image

Advertisment

മണ്ണാർക്കാട്: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' പ്രേക്ഷക ഹൃദയം കീഴടക്കുന്നു. വീടു വിട്ടു പഠിക്കാനായി പോകുന്നവരുടെ ഹൃദയമാണിത്.

പഴയ കാലത്തിന്റെ ഓർമകളും, വേദനകളും,സന്തോഷവും, കണ്ണീരും, കളിചിരികളുമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓരോരുത്തരുടെയും ഹൃദയമാണ്. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ള,പ്രണയം നഷ്ടപ്പെട്ടിട്ടുള്ള,വീണ്ടും പ്രണയിച്ചിട്ടുള്ള എല്ലാവരുടെയും ഹൃദയമാണ്. ആരും നഷ്ടപ്പെടുത്തേണ്ടാത്ത,ആർക്കും നഷ്ടപ്പെടേണ്ടാത്ത,നഷ്ടപ്പെട്ടാലും തിരിച്ചു കിട്ടണമെന്ന് തോന്നുന്ന ഹൃദയമാണ്.

എല്ലാ മേഖലയിലും സിനിമ മികച്ചു നിന്നുവെന്നാണ് ചിത്രം കണ്ട യുവജനങ്ങളുടെ പ്രതികരണം. ഹൃദയം സിനിമയുടെ പ്രധാന ആകർഷണം ചിത്രത്തിലെ ഗാനങ്ങൾ തന്നെയാണ്. 15 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. അഞ്ചു വർഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസൻ സംവിധാന രംഗത്തു വീണ്ടും സജീവമാകുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ നിർമാണം.

ആലാപന ശൈലിയും, വരികളിലെ പ്രത്യേകതയും കാരണം ഏവരും പെട്ടെന്നു ശ്രദ്ധിക്കുന്ന ഗാനങ്ങൾ നാലു മില്യൺലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ. വിനീത് എഴുതിയ വരികൾക്ക് സംഗീതം നൽകിയത് ഹിഷാം വഹാബ് ആണ്. ദിവ്യ വിനീത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കോവിഡ് ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകർ വന്നു തുടങ്ങിയ ചിത്രങ്ങളിലൊന്നാണ് ഹൃദയം. പ്രണവ് മോഹൻലാലിന്റെ ഈ ചിത്രത്തിന് നല്ല വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്.

കൗമാരക്കാരും ചെറുപ്പക്കാരും മാത്രമല്ല ധാരാളം കുടുംബ പ്രേക്ഷകരും ആവേശഭരിതരായി ചിത്രം കാണുന്നുണ്ടെന്ന് ഫിയൊക് ജില്ലാ സാരഥി കല്ലടിക്കോട് ശശികുമാർ പറഞ്ഞു. സോഷ്യൽ ഡിസ്റ്റൻസിങ്,മാസ്ക്, ഓരോ ഷോക്കു ശേഷവും തിയേറ്റർ അണുവിമുക്തമാക്കൽ പോലുള്ള കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് സിനിമ തിയേറ്ററുകളുടെ പ്രവർത്തനം.

Advertisment