New Update
/sathyam/media/post_attachments/aJQLwlbIBW9ewdb2dVQ9.jpg)
മുണ്ടൂർ: പാലക്കാട് ജില്ലയുടെ വന മേഖലയിൽ നിത്യേന പുലികളുടെ സാന്നിധ്യം. കല്ലടിക്കോട് പറക്കലടിയിൽ ഇന്ന് പുലർച്ചെ ചത്ത നിലയിൽ കാണപ്പെട്ട പുലിക്കുട്ടിയുടെ ജഡം വനപാലകർ കല്ലടിക്കോട് മേലേ പയ്യേനിയിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.
Advertisment
മലയിലേക്കുള്ള വഴിമധ്യേ പറക്കലടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നാട്ടുകാരാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. പിന്നീട് റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കി. ഭക്ഷണം കിട്ടാതെ അവശ നിലയിലായതാണ് മരണ കാരണം എന്നറിയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചേക്കും.
ഒലവക്കോട് ഉമ്മിനിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിൽനിന്ന് പുലിക്കുട്ടികളെ കണ്ട ശേഷം ജില്ലയിൽ വന മേഖലയിൽ പലയിടത്തും പുലികളുടെ സാന്നിധ്യം ശക്തമാകുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us