മലമ്പുഴ ശാസ്താ നഗറിലെ ആൽ മുത്തശ്ശി ഓർമ്മയായി

New Update

publive-image

മലമ്പുഴ:നൂറ്റിയമ്പതു വർഷത്തിലധികം പ്രായമുണ്ടായിരുന്ന ആൽ മുത്തശ്ശി ഓർമ്മയായി. ശാസ്താനഗർ സെൻററിലെ ആലിൻ ചുവട് ബസ്റ്റോപ്പിലെ മുത്തശ്ശിയാലിനെയാണ് മുറിച്ചത്.

Advertisment

കഴിഞ്ഞ പ്രളയകാലത്ത് ഒരു കൊമ്പൊടിഞ്ഞു വീണപ്പോൾ ഭാഗ്യം കൊണ്ടായിരുന്നു വൻ ദുരന്തം ഒഴിവായതെന്ന് ഓട്ടോസ്റ്റാൻറിലെ ഡ്രൈവർമാർ പറഞ്ഞു. സ്റ്റോപ്പിൽ നിന്നും ആളെ കയറ്റി ബസ്സ് നീങ്ങി സെക്കൻ്റുകൾക്ക് ശേഷം തന്നെ കൊമ്പു് ഒടിഞ്ഞു വീണു.

publive-image

അൽപം മുമ്പായിരുന്നെങ്കിൽ ബസ് കാത്തു നിന്നിരുന്ന യാത്രക്കാരുടെ ദേഹത്തു വീണ് അപകടം സംഭവിക്കുമായിരുന്നു. വൈദ്യുതി കാൽ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യൂതി കട്ടായതിനാൽ ഷോക്കേൽക്കാതെയും രക്ഷപ്പെട്ടു.

കാലപ്പഴക്കം കൊണ്ട് മരത്തിൻ്റെ ഉൾഭാഗം മുഴുവൻ ചിതൽ പിടിച്ച് നശിച്ചിരുന്നു. അപകട സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് അധികൃതർ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചത്. ഇനി ശസ്താനഗർ ആലിൻ ചുവട് എന്ന ബസ് സ്റ്റോപ്പ് പേരിൽ മാത്രം ഒതുങ്ങും. ആൽ മുത്തശ്ശി ഉണ്ടാവില്ലെന്നു മാത്രം. മാത്രമല്ല ഒട്ടേറെ പക്ഷികളുടെ താമസ കേന്ദ്രവുമാണ് നഷ്ടമായത്.

Advertisment