വാരണി പുഴയിൽ വീണ മുത്തശ്ശിമാരേയും പേരക്കുട്ടിയേയും രക്ഷിച്ച കുരുന്നുകളെ റിപ്ലബ്ലിക്ക് ദിനത്തിൽ ആദരിച്ചു

New Update

publive-image

മലമ്പുഴ: വാരണി പുഴയിൽ മുങ്ങിയ മുത്തശ്ശിമാരേയും പേരക്കുട്ടിയേയും രക്ഷിച്ച കുരുന്നുകളെ റിപ്ലബ്ലിക്ക് ദിനത്തിൽ ആദരിച്ചു. ഐഎൻടിയുസി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഐഎൻടിയുസി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. ധീരതയ്ക്കുള്ള അംഗീകാരമായി ഷീൽഡ് നൽകി കുട്ടികളെ ആദരിച്ചു.

Advertisment

ഐഎൻടിയുസി മലമ്പുഴ മണ്ഡലം പ്രസിഡന്റ്‌ ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹിയായ ഗിരീഷ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റണി, ജില്ലാ ജനറൽ സെക്രട്ടറി എച്ച്. മുബാറക്ക്, മലമ്പുഴ റീജിയണൽ പ്രസിഡന്റ്‌ എം.ആർ അനിൽ കുമാർ, മലമ്പുഴ മത്സ്യ തൊഴിലാളി കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജബാർ, ജോസ്, മലമ്പുഴ മുൻ മണ്ഡലം കോൺഗ്രസ്‌ ഭാരവാഹിയായ ജയ് ജിത്ത്, ഭാരവാഹികളായ രാധാകൃഷ്ണൻ, ഷിജു ആനക്കൽ, ശ്രീജിത്ത്‌ എന്നിവർ പ്രസംഗിച്ചു.

Advertisment