പാലക്കാട് യാക്കരയിൽ കാറിടിച്ച് അപകടം; വഴിയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

New Update

publive-image

പാലക്കാട്:പാലക്കാട് ദേശീയപാതയിൽ മെഡിക്കൽ കോളജിനു സമീപം യാക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കൊൽക്കത്ത സ്വദേശിയായ ബോന മാലിക്ക് ബീച്ച് ആണ് അപകടത്തില്‍പെട്ടത്.

Advertisment

പല്ലഞ്ചാത്തന്നൂര്‍ സ്വദേശി യാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ എതിർദിശയിലേക്ക് തിരിഞ്ഞ നിലയിലായി. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടങ്ങൾ പതിവായ ഈ മേഖലയിൽ സിഗ്നൽ വേണമെന്ന ആവശ്യവും ശക്തമാണ്.

Advertisment