മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ്. ദീപ

New Update

publive-image

പാലക്കാട്:മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ്. ദീപ. നിലവിലെ സ്ഥലംമാറ്റ കരട് പ്രസിദ്ധീകരിച്ചത് ചില സംഘടനകളുടെയും വ്യക്തികളുടെയും താൽപ്പര്യമനുസരിച്ചാണെന്നും എസ്. ദീപ. മൃഗസംരക്ഷണ വകുപ്പിലെ സ്ഥലമാറ്റ കരട് ലിസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ ജില്ലാ ഓഫീസിനു മുമ്പിൽ എൻ.ജി.ഒ.യൂണിയൻ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ദീപ.

Advertisment

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സ്ഥലമാറ്റകരട് ലിസ്റ്റിലാണ് പൊതു മാനദണ്ഡങ്ങൾ ലംഘിച്ചിരിക്കുന്നത്. യുഡിഎഫ് കാലത്തെ സ്ഥലമാറ്റ രീതി എൽഡിഎഫ് സർക്കാർ മാറ്റിയത് ജീവനക്കാരുടെ ആവശ്യം മാനിച്ചാണ്.

എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ തന്നെ സ്ഥലമാറ്റ പൊതു മാനദണ്ഡം അംഗീകരിക്കാനാവില്ല. ചില വ്യക്തി താൽപ്പര്യങ്ങളും സംഘടന താൽപ്പര്യവും സംരക്ഷിക്കാനുള്ളതല്ല മൃഗസംരക്ഷണ വകുപ്പെന്നും എസ്.ദീപ പറഞ്ഞു. എൻജിഒ യൂണിയൻ ജില്ല കമ്മിറ്റി അംഗം മുരുകദാസ്, സജിത്ത്, രമേഷ് എന്നിവർ സംസാരിച്ചു.

Advertisment