മലമ്പുഴ കടുക്കാംകുന്നം നിലംപതി പാലത്തിനടിയിലെ കഴിഞ്ഞ പ്രളയത്തില്‍ പൊട്ടിയ വലിയ ശുദ്ധജല കുഴലുകള്‍ എടുത്തു മാറ്റണമെന്ന ആവശ്യമുമായി പരിസരവാസികള്‍

New Update

publive-image

മലമ്പുഴ:ആദ്യ പ്രളയത്തിൽ പൊട്ടിവീണ ശുദ്ധജല വിതരണ പൈപ്പുകൾ ഇപ്പഴും വീണിടത്തു തന്നെ കിടക്കുന്നു. മലമ്പുഴ മുക്കെ പുഴയുടെ കടുക്കാംകുന്നം നിലംപതി പാലത്തിനടിയിലാണ് വലിയ കുഴൽ പൈപ്പുകൾ കിടക്കുന്നത്‌.

Advertisment

മലമ്പുഴയിൽ നിന്നും നഗരത്തിലെ വാട്ടർടാങ്കുകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പൈപ്പ് ലൈനാണ് അന്ന് പൊട്ടിവീണത്. പുതിയവ കൊണ്ടുവന്ന് യോജിപ്പിച്ച് ശരിയാക്കിയെങ്കിലും പഴയത് പുഴയിൽ തന്നെ കിടക്കുന്നത് എടുത്തു മാറ്റണമെന്നാണ് പരിസരവാസികൾ ആവശ്യപ്പെടുന്നത്.

Advertisment