/sathyam/media/post_attachments/9lNz36XCMkOH6zKw80oQ.jpg)
പാലക്കാട്:കാടും നാടുമറിഞ്ഞ് മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തിയാണ് അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥെന്ന് പ്രസ്സ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത. മാധ്യമ രംഗത്ത് മാനദണ്ഡങ്ങൾക്ക് ഇ. സോമനാഥ് പരിഗണന നൽകിയിരുന്നില്ലെന്നും അനുശോചന സമ്മേളനത്തിൽ മധുസൂദനൻ കർത്ത അനുസ്മരിച്ചു.
മലയാള മനോരമ ദിനപത്രത്തിലെ പ്രത്യേക ലേഖകനായിരുന്നു' അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് ' രാഷ്ടീയ വിശകലനം ചെയ്യുന്ന വിമതൻ എന്ന പേരിൽ എഴുതിയ ആഴ്ച കുറിപ്പും, നിയമസഭ സമ്മേളനത്തിൻ്റെ അന്തസത്ത ചോരാതെ എഴുതിയ നടുത്തളവും സോമനാഥിനെ ഏറെ ശ്രദ്ധേയനാക്കി.
രാഷ്ട്രീയക്കാരെ ഒരു പോലെ തല്ലാനും തലോടാനും ആഴ്ച കുറുപ്പ് വേദിയാക്കി. ഭാഷാ ലാളിത്യവും വ്യാകരണവും, പഴഞ്ചൊല്ലുകളും ഉപമയും ഒത്തുചേരുന്നതായിരുന്നു നടുത്തളം. ഭയപ്പാടില്ലാതെയായിരുന്നു വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
ജോലി സമയത്തേക്കാളേറെ വായനക്കായി സമയം നീക്കിവെച്ചു അതിനെക്കാളേറെ കാടക മറിയാനുള്ള യാത്ര നടത്തി. മാധ്യമ രംഗത്തേക്ക് വരുന്നവർക്കുള്ള വിവരകോശമായിരുന്നു സോമനാഥെന്നും മധുസൂദനൻ കർത്ത അനുസ്മരിച്ചു, സതീശ് ;ജോസ് ചാലക്കൽ , തുടങ്ങി വിവിധമാധ്യമ പ്രതിനിധികളും അനുസ്മരണം നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us