/sathyam/media/post_attachments/AsgppxwgzF2w0JZX5RJa.jpg)
പാലക്കാട്: പ്രതികളും സർക്കാരും ഒത്തുകളിച്ച് മധു കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണന്ന് എസ്‌സി/എസ്‌ടി മോർച്ചയും ഗോത്ര സംരക്ഷണ മുന്നണിയും ആരോപിച്ചു. മധുവിൻ്റെ കുടുംബത്തിന് നിയമപരമായും രാഷ്ട്രീയപരമായും സഹായം നൽകുമെന്നും എസ്മോർച്ച മുകുന്ദൻ പള്ളിയറയും ഗോത്ര സംരക്ഷണ മുന്നണി നേതാവ് സുശാന്തും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 4 വർഷത്തിനകത്ത് മധു കേസ് ഒരു തരത്തിലും മുന്നോട്ട് പോയിട്ടില്ല. ഇതിന് പിന്നിൽ പ്രതികളും സർക്കാരും തമ്മിലുള്ള ബന്ധമാണ്. പ്രതികൾ ഇപ്പോഴും മധുവിൻ്റെ കുടുംബത്തെ വേട്ടയാടുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലും മധുവിൻ്റെ കുടുംബത്തിന് നേരെ കൊലപാതകശ്രമം നടന്നു. ഇത്രയൊക്കെ നടന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വീകരിക്കുന്നത്. ജനസംഖ്യ അനുപാതമെടുത്താൻ ഇന്ത്യയിൽ ആദിവാസികൾക്കുനേരെ ഏറ്റവുമധികം ആക്രമണങ്ങൾ നടക്കുന്നത് കേരളത്തിലാണ്.
ആദിവാസികൾക്കുനേരെ നടക്കുന്ന പീഡനങ്ങൾ കേരളത്തിൽ വേണ്ട വിധം ചർച്ച ചെയ്യപ്പെടുന്നില്ല. മധുവിൻ്റെ കുടുംബത്തിന് നീതി കിട്ടാനായി ഗവർണ്ണറെയും കേന്ദ്രപട്ടികജാതി വർഗ്ഗ കമ്മിഷനെയും സമീപിക്കും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും ഇരുവരും ആവശ്യപ്പട്ടു.
എസ്‌സി/എസ്‌ടി മോർച്ച ജനറൽ സെക്രട്ടറി കെ.പ്രമോദ് കുമാർ, ഗോത്രസംരക്ഷണ മുന്നണി നേതാവ് കുമാരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us