കെ.എം.മാണിയുടെ എൺപത്തി ഒമ്പതാം ജന്മദിനം പ്രമാണിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോങ്ങാട്: കെഎം മാണിയുടെ 89 ആം ജന്മദിനം പ്രമാണിച്ച് കേരള കോൺഗ്രസ് (എം) കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കല്ലടിക്കോട് ടിബി ഓഫീസിൽ സ്മൃതി സംഗമവും ചർച്ചയും സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ഘടകത്തിന്റെയും കേരള യൂത്ത് ഫ്രണ്ട് ന്റെയും നേതൃത്വത്തിലാണ് സ്മൃതി സംഗമം നടത്തിയത്.

publive-image

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം.മാണിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തിന്‍റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രം മാത്രമല്ല, പല റെക്കോര്‍ഡുകളുടെയും കഥയാണ്. ജനക്ഷേമ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. അശരണർക്കായി അദ്ദേഹം നടപ്പാക്കിയ 'കാരുണ്യ' പദ്ധതികൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് നേതാക്കൾ പറഞ്ഞു.

പാർട്ടി പ്രവർത്തകരും നേതാക്കളും കെഎം മാണിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മത്തായി ഐക്കര, സെക്രട്ടറി സജീവ് നെടുമ്പുറം, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ജോൺ മരങ്ങോലി, പ്രിൻസ് മൈക്കിൾ, പോൾ തുടങ്ങിയവർ സ്മൃതി സദസ്സിൽ സംസാരിച്ചു.

യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശരത് ജോസ് മുഖ്യപ്രഭാഷണം നടത്തി. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി കാരാകുർശ്ശി ത്രീത്വാശ്രമം ആകാശപറവകൾ സന്ദർശിക്കുകയും മധുര പലഹാരം വിതരണം നടത്തുകയും ചെയ്തു.പ്രിൻസ്, ലിബിൻ,ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി

Advertisment