പാലക്കാട് പൗരസമിതി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ബഹുജന സംഗമം സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നത് ആണെന്നും മുൻ എം എൽ എ കെ.കെ ദിവാകരൻ അഭിപ്രായപ്പെട്ടു.

Advertisment

പാലക്കാട് പൗരസമിതി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

എതിർ ശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുക എന്നുള്ളത് ഫാസിസത്തിന്റെ രീതിയാണെന്നും ഇത്തരം
ജനാധിപത്യ ധ്വംസനങ്ങൾ ഉയർന്നു വരുന്ന ഇടങ്ങളിലെല്ലാം സമൂഹ മനസ്സാക്ഷി ഒറ്റകെട്ടായി നിന്നു കൊണ്ട് അതിനെ എതിർക്കുവാനും തോൽപ്പിക്കാനും മുന്നോട്ടു വരേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം ഉണർത്തി.

എം കൃഷ്ണൻ കുട്ടി (സിപിഐ ജില്ലാ അസി. സെക്രട്ടറി), ഡിസിസി സെക്രട്ടറി വി. രാമചന്ദ്രൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എം. ഹമീദ് സാഹിബ്, സുൽത്താൻ, സാമൂഹിക പ്രവർത്തകൻ അഡ്വ: ഗിരീഷ് നെച്ചുള്ളി, റെയ്മണ്ട് ആന്റണി, കേരള കോൺഗ്രസ് നേതാവ്
ശിവരാജേഷ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് പി.ലുഖ്മാൻ, മീഡിയ വൺ സീനിയർ റിപ്പോർട്ടർ സാജിദ് അജ്മൽ, വിസ്ഡം പാലക്കാട് മേഖല പ്രസിഡണ്ട് ഷാജി സാഹിബ്, കെ എൻ.എം പാലക്കാട് മണ്ഡലം പ്രസിഡന്റ് നസീർ സാഹിബ്, പി.ഡി.പി പാലക്കാട് ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, ആദിവാസി നേതാവ് നീളിപ്പാറ മാരിയപ്പൻ,സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നൗഷാദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

പാലക്കാട് പൗരസമിതി കൺവീനറും നഗരസഭാംഗവുമായ എം സുലൈമാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് കെ.എ അബ്ദുസ്സലാം സമാപന പ്രഭാഷണം നടത്തി.

Advertisment