/sathyam/media/post_attachments/DEouizBrP0J458stwWBL.jpg)
പാലക്കാട്: പെരിന്തൽമണ്ണ ആസ്ഥാനമായ ഹ്യൂഗൊ ഫുട്ട്ബോൾ അക്കാദമിയുടെ രണ്ടാമത്തെ പരിശീലന കേന്ദ്രം മണ്ണാർക്കാട് ആരംഭിച്ചു, കളിക്കാരെ വാർത്തെടുക്കുന്നതിനൊപ്പം തന്നെ കോച്ചുകളെ സൃഷ്ടിക്കുക എന്നതും അക്കാദമിയുടെ ലഷ്യമാണെന്ന് കോച്ച് ഷഹീൽ കുന്നത്ത് പള്ളിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറ്റു് അക്കാദമികളിൻ നിന്ന് വിഭിന്നമായി ദീർഘകാലയളവിലുള്ള പരിശീലനമാണ് ഫ്യൂഗൊ ഫുട്ട്ബോൾ അക്കാദമി ലക്ഷ്യമിടുന്നത്. ഫ്യൂഗൊ മക്കാദമിക്ക് യാക്കാസ്പോർട്ട്സ്, റബേക്ക പിൽക്കിംഗ്ടൺ, സ്പോർജൊ തുടങ്ങിയ വിദേശ അക്കാദമികളുടെയും കോച്ചുകളുടെയും സഹായം ലഭിക്കും.
ആണ്‍കുട്ടികൾ പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം പരിശീലനം നൽകും. 8, 9 വയസ്സുള്ള കുട്ടികൾക്കായി പ്രത്യേക ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും ഷഹീൽ കുന്നത്ത് പള്ളിയിൽ പറഞ്ഞു. വൈസ് പ്രസിഡണ്ട് അഷറഫ് സി.ടി.മണ്ണാർ മല , ഹംദാൻ ഹംസ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us