/sathyam/media/post_attachments/l2R5OxtMZpOo9BiEtf08.jpg)
പാലക്കാട്: ഒലവക്കോട് ഓട്ടുകമ്പനി സ്റ്റോപ്പിലെ തപാൽ പെട്ടി നിൽക്കുന്നത് ഉണക്ക പുൽ മാലിന്യങ്ങൾക്കു നടുവിൽ. സാമൂഹ്യ വിരുദ്ധർ ആരെങ്കിലും ഒരു തീപൊരിയിട്ടാൽ ഉണക്ക മാലിന്യത്തിനു തീ പിടിക്കുകയും തപാൽ പെട്ടിയിലേക്കും അതിലെ തപാൽ ഉരുപടിയിലേക്കും തീ പടരാൻ സാദ്ധ്യതയുണ്ട്. കത്തുകൾ കുറവായ സാഹചര്യത്തിൽ ഈ തപാൽ പെട്ടി വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളൂവെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.
ഇത്തരത്തിൽ ഉപയോഗശൂന്യമായി നൂറുകണക്കിന് തപാൽ പെട്ടികളാണ് നോക്കുകുത്തികളായി നിൽക്കുന്നത്. പുതു തലമുറക്ക് ഇനി തപാൽ പെട്ടികൾ ചരിത്ര വസ്തുവായി മാറും. ഇൻ്റർനെറ്റ് സൗകര്യം കൂടിയതോടെ കത്തയക്കുന്നവർ ഇല്ലാതായി.
ഒഫീഷ്യൽ കത്തുകൾ മാത്രമായിരുന്നു ഈ അടുത്ത കാലം വരേയും തപാൽ വഴി അയച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഇമെയിലും, എസ്എംഎസും വാട്ട്സാപ്പുമായതോടെ ഇത്തരം തപാൽ പെട്ടികൾ ഉപയോഗശൂന്യമായി.
ഇന്ത്യയിലെ തന്നെ കണക്കെടുത്താൽ ലക്ഷക്കണക്കിന് തപാൽ പെട്ടികൾ നോക്കുകുത്തികളായിട്ടുണ്ടാകും. ഉത്തരം ഉപയോഗശൂന്യമായ തപാൽ പെട്ടികൾ എടുത്തു മാറ്റാനുള്ള നടപടികൾ തപാൽ വകുപ്പ് എടുക്കേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us