/sathyam/media/post_attachments/eYLZq6vSizNJXeO0yQlm.jpg)
പാലക്കാട്: ഹാട്ടിയ-എറണാകുളം എസി എക്സ്പ്രസ്സിൽ രേഖകൾ ഇല്ലാതെ ബാഗിന്റെ രഹസ്യ അറയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 1.224 കിലോഗ്രാം സ്വർണാഭരണങ്ങളുമായി ആന്ധ്ര പ്രദേശ് കൃഷ്ണ ജില്ലയിൽ ഗുഡിവാട സ്വദേശി സംഘ റാം (48) എന്നയാളെ പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പിടികൂടി.
/sathyam/media/post_attachments/QZXfVJiq2fce3ozEyMrR.jpg)
അന്യസംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാതെ സ്വർണാഭരണങ്ങൾ നികുതിവെട്ടിച്ച് കടത്തിക്കൊണ്ട് വന്നു കേരളത്തിലെ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം.
/sathyam/media/post_attachments/LfUkbQSqvi9Ydqoqa9Cq.jpg)
കേരളത്തിലെ ജ്വല്ലറികളിൽ നിരവധിതവണ സ്വർണ്ണം രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതായിട്ടാണ് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞത്. പിടിച്ചെടുത്ത സ്വർണത്തിന് പൊതുവിപണിയിൽ 54 ലക്ഷം രൂപ വിലവരും.
പിടിച്ചെടുത്ത സ്വർണവും പ്രതിയെയും പാലക്കാട് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്ന് കൈമാറി. പാലക്കാട് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നിർദ്ദേശപ്രകാരം ആപിഎഫ് സിഐ എന്‍. കേശവദാസ്, എസ്ഐ ദീപക് എ.പി, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ എന്‍. അശോക് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us