/sathyam/media/post_attachments/jbWyoX2QBDKhF2wq32uC.jpg)
പുതുനഗരം: അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട 5. 71 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പാലക്കാട് ഡാൻസാഫ് സ്ക്വാഡും പുതുനഗരം പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി.
ഇന്നലെ രാത്രി പെരുവെമ്പ് അപ്പളം എന്ന സ്ഥലത്തുവെച്ചാണ് കാറിൽ വിൽപ്പനക്കെത്തിയ പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത്. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ആഷിക്ക് (27) ആണ് അറസ്റ്റിലായത്.
ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ കാറിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് രീതി. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പിടികൂടിയ മയക്കുമരുന്നിന് കാൽ ലക്ഷം രൂപയോളം വിലവരും.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാനമൊട്ടുക്കും ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന "മിഷൻ ഡാഡ് " ഓപ്പറേഷകൻ്റെ ഭാഗമായാണ് പരിശോധന നടന്നുവരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിൻ്റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസൻ, പുതുനഗരം സബ് ഇൻസ്പെക്ടർ കെ. അജിത്ത്, എസ്.സി.പി.ഒമാരായ മണികണ്ഠൻ, സതീഷ്, ഹോം ഗാർഡ് കൃഷ്ണദാസ്, ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ എഎസ്ഐ ജോസഫ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആര്‍. സുനിൽ കുമാർ, റഹിം മുത്തു, കൃഷ്ണദാസ്, കെ. അഹമ്മദ് കബീർ, ആര്‍. രാജീദ്, എസ്. ഷമീർ, എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us