ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/zNKJ70iWRQlYarUdic1j.jpg)
മലമ്പുഴ: 2021 ഒക്ടോബറിൽ തൃശൂർ സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇരുപത്തി ഏഴാമത് കേരള സ്റ്റെയ്റ്റ് സ്കൂൾ ജെ.എൻ. ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്റ്റേറ്റ് റണ്ണറപ്പ് ആയ മലമ്പുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂള്‍ ഹോക്കി ടീമിനെ അദ്ധ്യാപകരും രക്ഷാകർതൃസമിതിയും ചേർന്ന് അനുമോദിച്ചു.
Advertisment
ഹെഡ്മിമിസ്ട്രസ്സ് ദേവിക ടീച്ചർ അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് കളിക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എം.ആർ.ശിവപ്രസാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ജയജിത്ത്, മുൻ കായിക അധ്യാപിക കമലം ടീച്ചർ, കായിക അധ്യാപകൻ കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു. 2013ലും 2014ലും മലമ്പുഴ സ്കൂകൂൾ ചാമ്പ്യൻമാരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us