ഗാന്ധിയൻ പഠനം സ്ഥിരം സിലബസാവണം; സൗഹൃദം ദേശിയ വേദി പാലക്കാട്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:രാജ്യം പൈതൃക മൂല്യങ്ങളിൽ നിന്നും അകന്നു പോകുമ്പോൾ, ധാർമ്മികതയിലധിഷ്ഠിതമായ ചിന്ത പുതു തലമുറയ്ക്ക് നഷ്ടമാവുമ്പോൾ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും നൻമ കൈവരുവാൻ ഗാന്ധിയൻ പഠനം എല്ലാ ക്ലാസ്സുകളിലും നിർബന്ധിത പാഠ്യ പദ്ധതിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് സൗഹൃദം ദേശിയ വേദി ആവശ്യപ്പെട്ടു.

Advertisment

ഗാന്ധിയെ മറന്നാൽ രാജ്യം ഇരുട്ടിലാവുമെന്നും ആഗോള പ്രതിസന്ധിയിൽ ഗാന്ധിസത്തിലൂടെ ലോകത്തിന് വെളിച്ചമേകാൻ രാജ്യത്തിന് കഴിയുമെന്നും ഗാന്ധി അനുസ്മരണ യോഗം പ്രത്യാശിച്ചു.

സംസ്ഥാനത്ത് നാൾക്കുനാൾ ദുർബലമാക്കപ്പെടുന്ന അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം. പൂർണ്ണ ഗ്രാമ സ്വരാജ് യാഥാർത്ഥ്യമാകാൻ കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.വി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

Advertisment