പാലക്കാട് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 5.5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉം പാർട്ടിയും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഷാലിമാർ-നാഗർ കോവിൽ ഗുരുദേവ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 5.5 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ഏർസാനുൾ ഹക്ക് എന്നയാളെ അറസ്റ്റ് ചെയ്തു.

Advertisment

publive-image

പൊതുവിപണിയിൽ നാലു ലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് തൃശൂർ ഭാഗത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എന്നാണ് പ്രതി വെളിപെടുത്തിയത്. ഇതിനുമുൻപും കേരളത്തിലേക്ക് പലപ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുണ്ട് എന്നും ഇയാള്‍ പറഞ്ഞു.

ട്രെയിനിൽ എക്സൈസിന്റെയും ആര്‍പിഎഫിന്‍റെയും പരിശോധന കണ്ട് ഭയന്ന പ്രതി ബാഗുമെടുത്ത് ട്രെയിനിൽ നിന്ന് പുറത്ത് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

publive-image

തുടർന്ന് കേരള എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ അന്യസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന 100 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

എക്സൈസ് സിഐ സതീഷ്, ആര്‍പിഎഫ് സിഐ എന്‍ കേശവദാസ്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എന്‍ അശോക്, കോൺസ്റ്റബിൾ വി സാവിന്‍, എക്സൈസ് സിവില്‍ ഓഫീസര്‍മാരായ ജഗജിത്, ഷിജു, മഹേഷ്‌ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Advertisment