ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/0QHZPP2kxYD5F1XpXD2y.jpg)
ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സ്കൂട്ടറുകൾ വിതരണം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് രജനി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി.കുട്ടികൃഷ്ണൻ അധ്യക്ഷനായി.
Advertisment
13,50,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അലീമ.എസ്, ബ്ലോക്ക് മെമ്പർമാരായ വാസുദേവൻ, ആസാദ് സുലൈമാൻ, ജയകൃഷ്ണൻ.എസ്, വനജ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ബഷീർ സ്വാഗതവും പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥ സിനി.എൻ.കെ(സി,ഡി.പി.ഒ) നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us