ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/XCQbIqJOf5sz2hz5J4OF.jpg)
എസ് വൈ എസ് സർക്കിൾ കൗൺസിൽ ജില്ലാതല ഉദ്ഘാടനം വിളയൂരിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ നിർവഹിക്കുന്നു
Advertisment
കൊപ്പം: നടപ്പു സംഘടനാ വർഷത്തിലെ പ്രഥമ വാർഷിക കൗൺസിൽ കാലയളവിലെ സർക്കിൾ കൗൺസിലുകൾക്ക് ജില്ലയിൽ തുടക്കമായി. കൊപ്പം സോണിലെ വിളയൂർ സർക്കിളിൽ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടി എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ ഉദ്ഘാടനം ചെയ്തു.
സർക്കിൾ പ്രസിഡന്റ് അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ ശെരീഫ് ചെർപ്പുളശ്ശേരി, യഹ്ഖൂബ് പൈലിപ്പുറം, സോൺ നേതാക്കളായ നൗഷാദ് സഖാഫി, ആബിദ് സഖാഫി, സലാം അഹ്സനി, ജലാൽ സഖാഫി, ജാബിർ സഖാഫി, ഷാഫി എന്നിവർ സംസാരിച്ചു. സർക്കിൾ ജനറൽ സെക്രടറി ഷബീർ കരിങ്ങനാട് സ്വാഗതവും മുസ്തഫ സഖാഫി പാറമ്മൽ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us