'ഗണിതം സങ്കീർണ്ണതയല്ല' ഡിവൈഎസ്‌പി സി.ഡി ശ്രീനിവാസനുമായുള്ള അഭിമുഖം പ്രകാശിതമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് നർകോട്ടിക് ഡിവൈഎസ്‌പിയും ജനമൈത്രി, സ്റ്റുഡന്റ്സ് പോലീസ് പദ്ധതികളുടെ ജില്ലാ നോഡൽ ഓഫീസറുമായ സി.ഡി ശ്രീനിവാസന്റെ ഗണിതശാസ്‌ത്ര വസ്‌തുതകളിലെ അസാമാന്യ ജ്ഞാനം പ്രകടമാക്കുന്ന,പ്രത്യേക അഭിമുഖം പുറത്തിറങ്ങി.

Advertisment

സിവിൽ എന്‍ജിനിയറിങ് ബിരുദധാരിയായ സി.ഡി ശ്രീനിവാസൻ സ്വന്തമായി രൂപപ്പെടുത്തിയ ഗണിതത്തിലെ ചില കാലഗണന രീതികളാണ് വരദം മീഡിയ പുറത്തിറക്കിയ 'അറിയാൻ' എന്ന അഭിമുഖത്തിലെ പ്രസക്ത ഭാഗം.

മനകണക്കിന്റെ പശ്ചാത്തലത്തിൽ കോർത്തെടുത്ത ഗണിതശാസ്ത്ര വസ്തുതകളുടെ ലളിതമായ അവതരണമാണിത്. നിങ്ങൾ ജനിച്ച വർഷവും മാസവും ഡിവൈഎസ്‌പിയ്ക്ക് പറഞ്ഞു കൊടുക്കുക. ഏത് ആഴ്ചയായിരിക്കും? ആഴ്ചയിൽ തന്നെ ഏതു ദിവസമായിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം പറയും.

ലക്ഷകണക്കിന് വര്‍ഷങ്ങള്‍ മുന്നോട്ടോ പിന്നോട്ടോ പോയാലും ആഴ്ചയും ദിവസവും നിഷ്പ്രയാസം പറയും. പ്രതിഭകൊണ്ട് ഗണിതത്തെ വിസ്മയിപ്പിക്കുകയാണ് ഈ പോലീസ് മേധാവി.

ഇതൊരു സോഫ്റ്റ് വെയര്‍ രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ജനമൈത്രിയുടെ ഭാഗമായി സമൂഹവുമായി ഇഴുകി ചേർന്ന ഒട്ടേറെ നന്മയുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കണക്കില്‍ മാത്രമല്ല കേസന്വേഷണത്തിലും മുന്‍നിരയിലാണ് ഇദ്ദേഹം.

കുറ്റാന്വേഷണമികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മെഡൽ ലഭിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെയും, മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് നാല് തവണ സംസ്ഥാന പോലീസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണർ' പുരസ്‌കാരവും ലഭിച്ചു.

Advertisment