ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/dUhP7yXQ74BWw0Hay3zr.jpg)
പാലക്കാട്: മലമ്പുഴ വാരണിപ്പുഴയിൽ മൂന്നു മനുഷ്യജീവൻ രക്ഷപ്പെടുത്തി ലോകത്തിനുതന്നെ മാതൃകയായ ബാലന്മാർ കെ. അശ്വിനെയും, എ. എസ് അശ്വിനെയും ബാലസംഘം മുണ്ടൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം മുണ്ടൂർ ഏരിയ കൺവീനറും ജില്ലാ കമ്മിറ്റിയംഗവുമായ പി. കൃഷ്ണൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Advertisment
മലമ്പുഴ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് അധ്യക്ഷനായ യോഗത്തിൽ അക്ഷയ (ജില്ലാ വൈസ് പ്രസിഡന്റ്) കാസിം (ജില്ലാകമ്മിറ്റിയംഗം) തോമസ് വാഴപ്പള്ളി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) വിഷ്ണു (ഏരിയ പ്രസിഡന്റ്) അംബിക (ജില്ലാ അക്കാഡമിക് കമ്മിയംഗം) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാലസംഘം മുണ്ടൂർ ഏരിയ സെക്രട്ടറി ലിജി സ്വാഗതവും മലമ്പുഴ വില്ലേജ് സെക്രട്ടറി അരുൺ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us