വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അകത്തേത്തറ കർഷക സംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേന്ദ്ര ബജറ്റിലെ കർഷക അവഗണ അവസാനിപ്പിക്കുക, ജനദ്രോഹ നിർദ്ദേശങ്ങൾ പിൻവലിക്കുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, എം.എസ്.പി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അകത്തേത്തറ കർഷക സംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് ഉത്ഘാടനം ചെയ്തു. കെ.കെ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എല്‍സി സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Advertisment
Advertisment