സക്കരിയ: നീതി നിഷേധത്തിന് അറുതി വരുത്തണം - സോളിഡാരിറ്റി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതിയാണെന്ന് കഥകൾ ചമച്ചു കള്ളക്കേസ് ചുമത്തി കഴിഞ്ഞ 13 വർഷമായി വിചാരണത്തടവുകാരനായി ബാംഗ്ലൂർ ജയിലിൽ കഴിയുന്ന സക്കരിയ നീതി നിഷേധത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഏറ്റവും വലിയ പ്രതീകമാണെന്ന് സോളിഡാരിറ്റി ജില്ലാ സമിതി പ്രസ്താവിച്ചു.

Advertisment

"വിശ്വാസത്തിൻറെ അഭിമാന സാക്ഷ്യം വിമോചനത്തിൻറെ പാരമ്പര്യം" എന്ന തലക്കെട്ടിൽ മെയ്‌ 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻറെ ജില്ലാതല പരിപാടികളുടെ ആസൂത്രണത്തിന് വേണ്ടി ചേർന്ന ജില്ലാ സമിതിയാണ് പ്രസ്താവന ഇറക്കിയത്.

ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ വരെ റദ്ദ് ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണകൂടങ്ങളുടെ അനീതികൾക്കെതിരെ സമൂഹം ഒന്നാകെ ശബ്ദമുയർത്തണം എന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.പി സ്വാലിഹ്, ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ, വൈസ് പ്രസിഡന്റ് ഷാക്കിർ അഹമ്മദ്, ലുഖ്മാൻ എടത്താനാട്ടുക്കര, നൗഷാദ് ഇബ്രാഹിം, നൂറുൽ ഹസ്സൻ, നൗഷാദ് ആലവി എന്നിവർ സംസാരിച്ചു.

Advertisment