മലബാർ ദേവസ്വത്തിന് കീഴിലെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എംആര്‍ മുരളി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മലബാർ ദേവസ്വത്തിന് കീഴിലെ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എംആര്‍ മുരളി. അകത്തേത്തറ എന്‍എസ്എസ് കോളേജ് അനധികൃതമായി കൈവശപ്പെടുത്തിയ ശ്രീ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിൻ്റെ 66.5 ഏക്കർ സ്ഥലം എന്‍എസ്എസ് നേതൃത്വം തിരിച്ചുനൽകി മാന്യത കാണിക്കണമെന്നും എം.ആര്‍ മുരളി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Advertisment

1960 ൽ കോളേജിന് ക്ഷേത്രം ട്രസ്റ്റി മന്നത്തു വീട്ടിൽ കേശവമേനോൻ 50 ഏക്കർ സ്ഥലം പാട്ടത്തിന് നൽകുകയായിരുന്നു. പാട്ടത്തിന് നൽകിയ 50 ഏക്കറിന് പുറമെയാണ് 16.5 ഏക്കർ സ്ഥലം കോളേജ് അധികൃതർ കൈവശപ്പെടുത്തിയിരിക്കുന്നത്.

1992 വരെ 300 രുപ പാട്ടം നൽകിയത് പിന്നീട് പാട്ടത്തുക പോലും തരാതായി. മാത്രമല്ല ദേവസ്വം ബോർഡ് അറിയാതെ സർക്കാറിനെ സ്വാധീനിച്ച് പട്ടയം സമ്പാദിച്ചു. ഇതിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്.

അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ച് കടത്തുകയാണ്. ഇത് കോടതി ഉത്തരവിൻ്റെ ലംഘനമാണ്. പുലി ഭയത്തെ തുടർന്ന് അടിക്കാടുകൾ വെട്ടണമെന്ന അകത്തേത്തറ പഞ്ചായത്തിൻ്റെ നിർദ്ദേശ മറവിലാണ് മരങ്ങൾ മുറിച്ചു കടത്തുന്നത്.

ഇതിനെതിരെ റവന്യു, വനം വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ട്. പണവും സ്വാധീനമുപയോഗിച്ച് ഭൂമി കൈവശപ്പെടുത്താനുള്ള എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിശ്വാസികൾ രംഗത്തു വരണം. ക്ഷേത്രഭൂമി ക്ഷേത്രത്തിന് നൽകി എന്‍എസ്എസ് നേതൃത്വം മാന്യത കാണിക്കണമെന്നും എം.ആര്‍ മുരളി ആവശ്യപ്പെട്ടു. ട്രസ്റ്റി നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് അസി: കമ്മീഷ്ണർമാരായ സതിഷ് കുമാർ, വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment