നാട്ടുമരങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:നാട്ടുമരങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും. കവലകൾ രൂപപ്പെട്ടതും പ്രശസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയതുമായ മരങ്ങളാണ് ആദ്യഘട്ടത്തിൽ സംരക്ഷിക്കുകയെന്ന് അരുൺ നാരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

മണ്ണിനോടും മരങ്ങളോടുമുള്ള വാത്സല്യത്തിന് കുറവ് വന്നതോടെ വൻതോതിൽ മരങ്ങൾ നശിപ്പിക്കപ്പെട്ടു. സംസ്കാരത്തെയും പൈതൃകത്തെയും കാത്തുസൂക്ഷിച്ച മരങ്ങളാണ് നഷ്ടപ്പെട്ടവയിലേറെയും. കോളേജുകൾ പരിസരവാസികൾ എന്നിവരുടെ സഹായത്തോടെയാണ് മരങ്ങൾ സംരക്ഷിക്കുന്നത്.

മര സംരക്ഷണത്തിന് പഞ്ചായത്തുകളുമായും സഹകരിക്കും. ബെമലിൻ്റെ സ്വഛ ഭാരത് പദ്ധതിയുടെ ഭാഗമായാണ് മരസംരക്ഷണം നടത്തുന്നതെന്നും അരുൺ നാരായണൻ പറഞ്ഞു. കോർഡിനേറ്റർ ജയ്ജി, ബെമൽ ജീവനക്കാരായ ദേവി മേനോൻ, പ്രശാന്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment