അന്തരിച്ച ദളിത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് മണികണ്ഠന്‍റെ പതിനൊന്നാം ഓര്‍മ്മദിനത്തില്‍ കേരള കോണ്‍ഗ്രസ് എം അനുസ്മരണം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ആകസ്മികമായി അന്തരിച്ച ദളിത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ്  കെ. മണികണ്ഠന്റെ പതിനൊന്നാം ഓർമ്മ ദിനത്തിൽ കേരള കോൺഗ്രസ് (എം) നേതാക്കൾ വീട്ടിൽ നടത്തിയ ഓർമ്മ ദിനത്തിൽ പങ്കെടുക്കുകയും കുഴിമാടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

Advertisment

ദളിത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലംകോട് ചിങ്ങൻചിറയിൽ നടത്തിയ അനുസ്മരണയോഗം ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ: കെ. കുശല കുമാർ മുഖ്യ അനുസ്മരണം നടത്തി.

ദളിത് ഫ്രണ്ട് (എം) ജില്ലാ ജനറൽ സെക്രട്ടറി കെ. സതീഷ് അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ്‌ തോമസ് ജോൺ, വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ്
പ്രേമ കൃഷ്ണകുമാർ, കേരള കോൺഗ്രസ് (എം) നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി. പി.ഉല്ലാസ്, ദളിത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറി കെ.ഗുരുവായൂരപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.രാമചന്ദ്രൻ, കെ.റ്റി.യു.സി (എം) ജില്ലാ വൈസ് പ്രസിഡന്റ് കെ. എ . ഗോപി, നേതാക്കളായ എസ്. സുരേന്ദ്രൻ, എ. കെ അനിൽകുമാർ, സ്വാമിനാഥൻ, സിദ്ധാർത്ഥൻ, തുടങ്ങിയവർ സംസാരിച്ചു.

പരേതന്റെ കുടുംബത്തെ ആശ്വസിപ്പിച്ചതോടൊപ്പം മണികണ്ഠന്റെ മരണത്തിനുശേഷം അനാഥരായ കുടുംബത്തിന് സംസ്ഥാനസർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെ യും ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുവാനും ഡിഗ്രിക്കും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം ചെയ്തു കൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.

Advertisment