ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/u52m82rqjkIH39JHrgwr.jpg)
മലമ്പുഴ:ചെറാട് കൂറമ്പാച്ചിമലയിൽ നിന്ന്കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. മലമ്പുഴ സ്വദേശി ആര്‍. ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്.
Advertisment
മൂന്ന് സംഘങ്ങളായാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടത്. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
ഇതേ തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടു. ബാബുവിനോടൊപ്പം മലകയറാൻ പോയ മൂന്നു കൂട്ടുകാർ പാതി വഴിയിൽ മടങ്ങിയെങ്കിലും ബാബു വിണ്ടും മലകയറ്റം തുടരുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞതായി നാട്ടുകാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us