നെന്മാറയിൽ സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ മദ്യം പിടികൂടി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ആലത്തൂർ: സ്കൂട്ടറിൽ കടത്തുന്നതിനിടെ 12 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യം പിടികൂടി. രഹസ്യവിവരത്തെത്തുടർന്നാണ്‌ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ നെന്മാറ എക്സൈസ് അധികൃതർ മദ്യം പിടിച്ചത്. കടത്താൻ ഉപയോഗിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് പാളിയമംഗലം പുത്തൻവീട്ടിൽ സുഭാഷിനെതിരേ (35) കേസെടുത്തു.

Advertisment

വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കണ്ട പ്രതി സ്കൂട്ടർ വഴിയിലിട്ട് ഓടിപ്പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രതിക്കെതിരേ നേരത്തെ രണ്ട് കേസുകൾ ഉള്ളതായി അധികൃതർ പറഞ്ഞു.

നെന്മാറ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. നിഷാന്ത്, ജി. പ്രഭ, എം.എൻ. സുരേഷ് ബാബു, എം. സതീഷ് കുമാർ, മുഹമ്മദ് റിയാസ്, സി. തേജസ്, എം. സുജിത്, എസ്. സന്ധ്യ, വി. ഷീജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Advertisment