/sathyam/media/post_attachments/dP6NdWYVwrJMLAP7iF8m.jpg)
പാലക്കാട്:പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഉം പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വെയിറ്റിംഗ് ഹാളിൽനിന്നും 6 കിലോ കഞ്ചാവുമായി ഒഡീഷ കോര പുട്ട് സ്വദേശികളായ നരേന്ദ്ര നായക് (35), മഹാദേവ് ബത്ര (35) എന്നിവരെ അറസ്റ്റ് ചെയ്തു.
പൊതുവിപണിയിൽ നാലു ലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് കൊല്ലം കൊട്ടാരക്കര ഭാഗത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് എന്ന് ആണ് പ്രതിവെളി പെടുത്തിയത്. ഇതിനുമുൻപും കേരളത്തിലേക്ക് പലപ്രാവശ്യം കഞ്ചാവ് കടത്തിയിട്ടുണ്ട്.
ഒഡീഷയിൽ നിന്നും ധൻബാദ് എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് എത്തിച്ചു അവിടെനിന്നും കേരള എക്സ്പ്രസിൽ കൊല്ലത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറിയിൽ ഇരിക്കുമ്പോഴാണ് പ്രതികളെ പിടികൂടുന്നത്.
പാലക്കാട് ആർപിഎഫ് കമാന്‍റന്‍റ് ജെതിൻ. ബി. രാജിന്‍റെ നിർദ്ദേശപ്രകാരം ആര്‍പിഎഫ് സിഐ എന്‍ കേശവദാസ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എന്‍ ശ്രീനിവാസൻ, ആര്‍പിഎഫ് എസ്ഐ എ.പി ദീപക്, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എന്‍ അശോക്, കോൺസ്റ്റബിൾ വി. സവിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ് ടി.സി, മധു എ, രാജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us