പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഡിഎംഒ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ചെറാട് കുറുമ്പാച്ചി മലയിൽ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത പറഞ്ഞു. നിലവിൽ എമർജൻസി കെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് ബാബു.

Advertisment

ഇന്നലെ രാത്രി സുഖമായി ഉറങ്ങിയെന്നും രാത്രി ചപ്പാത്തിയും രാവിലെ ദോശയും കഴിച്ചതായി ബാബു പറഞ്ഞു. ഉമ്മ നേരിൽ കണ്ട് സംസാരിച്ചതായും, ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ബാബു പറഞ്ഞു.

അപകട സമയത്ത് ബാബുവിന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. എക്സറെ, സി.ടി സ്കാൻ, ബ്രെയിൻ, ചെസ്റ്റ്, രക്ത പരിശോധനകൾ നടത്തുകയും ഇവയിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അധികൃതർ അറിയിച്ചു.

ഫിസിഷൻ, നെഫ്രോളജി സൈക്യാട്രി, സർജൻ, ഓർത്തോ എന്നി അഞ്ച് പേരടങ്ങുന്ന സ്പെഷ്യൽ ടീമാണ് ബാബുവിനെ ചികിത്സിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യം, വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ബാബുവിന്റെ ചികിത്സാ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.

Advertisment