വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പുലാമന്തോൾ: കഴിഞ്ഞ ദിവസം പുലാമന്തോള്‍ - പെരിന്തൽമണ്ണ റോഡിൽ കെഎസ്ഇബി സബ്സ്റ്റേഷൻ സമീപം നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ദിലീഷ് (24) ആണ് മരണപ്പെട്ടത്.

Advertisment

വിളയൂർ പേരടിയൂരില്‍ വര്‍ഷങ്ങളായി കുബൂസ് കമ്പനി നടത്തിവരികയായിരുന്നു യുവാവ്. പുലാമന്തോളിൽ നിന്നും വിളയൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടനെ നാട്ടുകാർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി.

Advertisment