ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/JdRYy5htYSkUx5In0oyo.jpg)
പാലക്കാട്: തൃശൂരിലെ ഗുണ്ടാസംഘത്തെ വടിവാളുമായി പോലീസ് കൊഴിഞ്ഞാമ്പാറയിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ കൊഴിഞ്ഞാമ്പാറ നെടുമ്പാറയ്ക്കു സമീപം വാഹന പരിശോധനയ്ക്കിടെ കാറിൽ വന്നവരെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് 72 സെന്റീമീറ്റർ നീളമുള്ള വടി വാൾ കണ്ടെടുത്തത്.
Advertisment
കൊടുങ്ങല്ലൂർ സ്വദേശികളായ ആല തോപ്പിൽ വീട്ടിൽ വി. ഷാജി (53), പുല്ലൂറ്റ് എസ്. വിനീത് (36), പതിശ്ശേരി യു. ശങ്കർ (34), എരുത്തേമ്പതി മൂങ്കിൽമട എം. രാജ്കുമാർ (22) എന്നിവരാണ് പിടിയിലായത്.
തൃശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ 6 കേസുകളിലെ പ്രതിയാണു പിടിയിലായ ഷാജി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us