/sathyam/media/post_attachments/0SQugsPEfv9rzCL82FXH.jpg)
പാലക്കാട്: പാലക്കാട് വൻ കഞ്ചാവ് വേട്ട. വനിതയടക്കം 7 പേർ അറസ്റ്റിൽ. കേരള റെയിൽവെ പോലീസ് ഡിവൈഎസ്‌പിമാരായ കെ.എല്‍ രാധാകൃഷ്ണൻ, എസ് സുനിൽ കുമാർ, ഇൻസ്പെക്ടർ പി.വി രമേഷ് എന്നിവർ നൽകിയ നിർദ്ദേശപ്രകാരം റെയിൽവെ പോലീസ് സബ്ബ് ഇൻസ്പെക്ടർ എസ്. അൻഷാദിൻ്റെ നേതൃത്വത്തിൽ എസ്.ഐ സി.ടി ബാബുരാജ് എഎസ്ഐ മണികണ്ഠൻ സുനിൽകുമാർ റെയിൽവെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോസ് സോളമൻ. സി റാജുദീൻ. അനിൽകുമാർ ശിവകുമാർ. നൗഷാദ് ഖാൻ. ഹരിദാസ് ഷമീർ സജ്ജു എന്നിവർ അടങ്ങുന്ന സംഘം കൊൽക്കത്ത-തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ എസ്4 കോച്ചിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരായിരുന്ന ഒരു വനിതയടക്കം 7 ഒഡീഷ സ്വദേശികളായ യാത്രക്കാരുടെ ബാഗുകളിൽ രഹസ്യമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 46 കിലോ 800 ഗ്രാം കഞ്ചാവ് കണ്ടെത്തി.
പ്രതികളായ സിബു മല്ലിക് (19), ദേപാതി മാജി (42), കുനാൽ മലാബി സി (22), മിലൻ മല്ലിക് (42), ഫിറോജ് മജി (35), കാമില മജി (35), റഫേൽ മജി (35) എന്നിവരെ അറസ്റ്റ ചെയ്തു. പ്രതികളെല്ലാവരും ഒഡീഷയിലെ ഗജപത് ജില്ലയിൽ അൻഡ ബഗ്രാമവാസികളും ബന്ധുക്കളുമാണെന്നും പ്രതികളെ കുറിച്ചും കഞ്ചാവിൻ്റെ ഉറവിടത്തെ കുറിച്ചും മൊത്ത വിൽപനക്കാർ, ഇടനിലക്കാർ എന്നിവരെ കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഒഡിഷയിൽ നിന്ന് കൊച്ചി ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ അറിയിച്ചതായും പോലീസ് പറഞ്ഞു. റെയിൽവെ പോലീസ് സമീപകാലത്ത് നടത്തിയവൻ കഞ്ചാവ് വേട്ടയാണിതെന്നും തുടർ ദിവസങ്ങളിലും കർശനമായ പരിശോധനകൾ നടത്തുമെന്നും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us