സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള ഇൻസൈറ്റ് ഏഴാമത് അവാർഡ് വി. വേണുഗോപാലിന്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സമഗ്ര സംഭാവനക്കും ആയുഷ്കാല നേട്ടങ്ങൾക്കുമുള്ള ഇൻസൈറ്റ് അവാർഡ് പ്രശസ്ത ചിത്ര സംയോജകനായ വി. വേണുഗോപാലിന് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

ഇരുപത്തി അയ്യായിരം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 20 ന് നടക്കുന്ന അഞ്ചാമത് കെ.ആർ മോഹനൻ മെമ്മോറിയൽ അന്തരാഷ്ട്ര ഡോക്യൂമെൻ്ററി ഫെസ്റ്റിവെല്ലിൻ്റ സമാപനയോഗത്തിൽ വെച്ച് സമ്മാനിക്കും.

പ്രശസ്ത സിനിമ സംവിധായകൻ എം.പി.സുകുമാരൻ നായർ, ചലചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി മേതിൽ കോമളൻ കുട്ടി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡൻ്റ് സി.കെ.രാമകൃഷ്ണൻ, ഫസ്റ്റിവെൽഡെയറക്ടർ കെ.വി.വിൻസൻ്റ്, ട്രഷറർ മാണിക്കോത്ത് മാധവൻ, ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment