ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/f0c8CPnludeaKE5PUiOn.jpg)
പാലക്കാട്: ഗാന്ധിജിയുടെ ചിതാഭസ്മം 1948 ഫെബ്രുവരി 12ന് ഭാരതപ്പുഴയിലെ തിരുനാവായയിൽ നിമഞ്ജനം ചെയ്തതിൻ്റെ സ്മരണ പുതുക്കുന്നതിനായി പാലക്കാട് ജില്ലയിലെ ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.
Advertisment
പ്രമുഖ ഗാന്ധിയനും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ഗാന്ധിസ്മൃതി സംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍വ്വോദയ കേന്ദ്രം ഡയറക്ടര്‍ പുതുശ്ശേരി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദന്‍ മാസ്റ്റര്‍, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, മുണ്ടൂര്‍ രാമകൃഷ്ണന്‍, അസീസ് മാസ്റ്റര്‍, പി.എസ് മുരളീധരന്‍ മാസ്റ്റര്‍, മുണ്ടൂര്‍ രാജന്‍, എം.ബാലകൃഷ്ണന്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പുരുഷോത്തമന്‍ പിരായിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us