/sathyam/media/post_attachments/jfRwA6jk2qgrAeXO9JLY.jpg)
പാലക്കാട്: പൊതുഗതാഗതം സ്വകാര്യ കുത്തകകൾക്ക് കൈമാറി കെഎസ്ആർടിസിയെ ഇല്ലായ്മ ചെയ്യാനുള്ള ഇടതു സർക്കാരിന്റെ ഗൂഢ പദ്ധതിയുടെ ഭാഗമാണ് കെ സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനിയുടെ രൂപീകരണം.
പൊതുഗതാഗതം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നയമെങ്കിൽ കെ എസ് ആർ ടി സി യെ സർക്കാർ വകുപ്പാക്കി ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് ആവശ്യപ്പെട്ടു.
പാലക്കാട് യൂണിറ്റ് ജനറൽ ബോഡി പാലക്കാട് ബി എം എസ് ജില്ലാ കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് ആർ ടി സി യുടെ സംരക്ഷത്തിന് വേണ്ടി ഏതറ്റം വരെ പോകാനും സംഘടന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റ് വൈസ് പ്രസിഡന്റ് പി.ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല വർക്കിംഗ് പ്രസിഡന്റ് കെ.സുരേഷ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി വി രമേഷ്കുമാർ, യൂണിറ്റ് സെക്രട്ടറി എൽ. രവിപ്രകാശ്, നാഗനന്ദകുമാർ, സി. കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us