പോലീസ് ഗാനമേള ട്രൂപ്പിലെ ആദ്യകാല ഗായകനും, കലാകാരനും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന റിട്ട. എസ്ഐ പി. രാധാകൃഷ്ണൻ അനുസ്മരണം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

അകത്തേത്തറ: പോലീസ് ഗാനമേള ട്രൂപ്പിലെ ആദ്യകാല ഗായകനും, കലാകാരനും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന പി. രാധാകൃഷ്ണൻ (റിട്ട. എസ്ഐ) അനുസ്മരണം സത്ഗമയ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അകത്തേത്തറ മായ ഓഡിറ്റോറിയത്തിൽ നടത്തി.

Advertisment

മുൻ ഡിവൈഎസ്‌പി വി.എസ്. മുഹമ്മദ് കാസിം അനുശോചന യോഗം ഉൽഘാടനം ചെയ്തു. സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്തു.

ജനറൽ സെക്രട്ടറി കെ. ശിവരാജേഷ് ആധ്യക്ഷനായി. മുൻ എഡിഎം ഗണേഷ്, വിജയൻ അക്ഷരനഗർ, സദ്ഗമയ പ്രസിഡന്റ്‌ കണ്ണൻ പപ്പാടി, ട്രഷറർ ഹരികുമാർ, ഭാരവാഹികളായ രമേഷ്, മണികണ്ഠൻ, സാംസ്‌കാരിക പ്രതിനിധികളായ എ.സി. മോഹനൻ, മുരളി അമ്പാടി, എ. പ്രഭാകരൻ, സി. ഉണ്ണികൃഷ്ണൻ, കെ എ. രാമകൃഷ്ണൻ, കൃഷ്ണൻകുട്ടി പാടത്ത്, എ. ജനാർദ്ദനൻ, ബേബി വടക്കാഞ്ചേരി, അനിൽ, അജിത് സിംഫണി, ദിനകർ വടക്കന്തറ മുരളീധരൻ, ജയരാമൻ, സുരേഷ് ബാബു, ഒഐസിസി പ്രധിനിധി രമേഷ് ബാബു എന്നിവർ സംസാരിച്ചു.

Advertisment