/sathyam/media/post_attachments/eCE0BvrMQuyGA8lLvrxc.jpg)
പാലക്കാട്: തിരുനാവായ സർവോദയ മേളയോടനുബന്ധിച്ച് ഭാരതപുഴയുടെ തീരത്ത് ചിത്രകാരനും, കെഎസ്ഇബി ജീവനക്കാരനുമായ മഹേഷ് ചിത്രവർണ്ണത്തിന്റെ ലഹരിക്കെതിരെയുള്ള ചിത്രങ്ങളുടെ പ്രദർശന പരിപാടികൾ അരംഭിച്ചു.
ശ്രീ നാരായണ ധർമ്മ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ഷംസുദ്ദീൻ അധ്യക്ഷനായിരുന്നു. സർവ്വോദയ നേതാവ് ഡോ. ജോസ് മാത്യു മഹേഷ് ചിത്രവർണ്ണത്തെ ആദരിച്ചു. പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീനാരായണ ധർമ്മ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ. രാമനാഥൻ, രമേശ് മേത്തല, കാദർ മങ്കട, സമദ് മുത്തണിക്കാട്, ജബ്ബാർ തിരുർ, സുധീർ ആലപ്പുഴ, എന്നിവർ ആശംസകൾ അർപ്പിച്ചു.
മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്നതും, സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ വരച്ചെടുത്ത ചിത്രങ്ങളാണ് മഹേഷിന്റേത്. സംസ്ഥാനത്തും രാജ്യത്തിനു പുറത്തുമായി ഫിലിപ്പ് മമ്പാടുമൊത്ത് 'തിരിച്ചറിവ് - വാക്കും, വരയും' എന്ന പേരിൽ 1600 പ്രോഗ്രാമുകൾ നടത്തി കഴിഞ്ഞു.
ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ചിത്രങ്ങളിലൂടെ പരമാവധി ആളുകളിലേക്ക് ലഹരി വർജ്ജന സന്ദേശം എത്തിക്കാനാണ് ശ്രീനാരായണ ധർമ്മ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഈ യുവ കലാകാരൻ തീരുമാനിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us