മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നല്‍കി വരുന്ന വാദ്യ പ്രവീണ പുരസ്കാരം കല്ലേകുളങ്ങര കൃഷ്ണവാര്യർക്ക്‌

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് എല്ലാവർഷവും നൽകി വരുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്ക്കാരത്തിന് ഈ വർഷം മദ്ദള പ്രതിഭ കലാകാരൻ കല്ലെ കുളങ്ങര കഷ്ണവാര്യരെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisment

കഴിഞ്ഞ കുറേ വർഷങ്ങളായി മണ്ണാർക്കാട് പൂരത്തിൻ്റെ പഞ്ചവാദ്യത്തിന് അരക്കാരനായി പങ്കെടുത്തു വരൂന്നുണ്ടെന്നും മദ്ധ്യകേരളത്തിലെ പ്രമുഖ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും നിറസാനിദ്ധ്യമായി നിലകൊള്ളുന്ന ഇദ്ദേഹം ഈ പുരസ്കാരത്തിന് അർഹനാണെന്നും ജൂറി അംഗങ്ങളായ ചെയർമാൻ ഡോ: എൻ.പി.വിജയകൃഷ്ണൻ, അംഗങ്ങളായ രാജ് ആനന്ദ്, കെ.സി.സച്ചിദാനന്ദൻ, പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ വിലയിരുത്തി.

മാർച്ച് 10 മുതൽ 17. വരെയാണ് മണ്ണാർക്കാട് പൂരം. മാർച്ച് 10ന് വൈകീട്ട് 7.30 ന് നടക്കുന്ന ആലി പറമ്പ് ശിവരാമ പൊതുവാൾ അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ജൂറി അംഗം കെ.സി.സച്ചിദാനന്ദൻ; പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമൻ; ജോയൻ്റ് സെക്രട്ടറി പി.ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.

Advertisment