പാലക്കാട് നഗരയാത്ര നരകയാത്ര... സർക്കാരിന് റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതായ ഉത്തരവാദിത്വം ഇല്ലേയെന്ന് ജനങ്ങൾ ചോദിക്കുന്നു !

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

നഗരത്തിലെ പ്രധാന റോഡായ ജി.ബി റോഡിലെ കുഴികളിൽ പൈപ്പ് പൊട്ടിയ വെള്ളം നിറഞ്ഞു നിൽക്കുന്നു

Advertisment

പാലക്കാട്:നഗരപരിധിയിൽ എത്തുന്നവർ നരക യാത്രയാണ് അനുഭവിക്കുന്നതെന്ന് നഗരത്തിലെത്തുന്നവർ പറയുന്നു. കാൽനടയായി എത്തുന്നവർ ഭൂരിപക്ഷവും കേബിൾ കുഴിപാതി മൂടിയവയിൽ കാൽ കുടുങ്ങി വീഴുകയോ കാൽ ഉളുക്കുകയോ ചെയ്യും.

വാഹനങ്ങളിൽ വരുന്നവരാണെങ്കിൽ വാഹനത്തിൻ്റേയും അതിലിരിക്കുന്നവരുടേയും നടുവൊടിഞ്ഞതു തന്നെ. റോഡിൻ്റെ ടാക്സ് വാങ്ങുന്ന സർക്കാരിന് - റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതായ ഉത്തരവാദിത്വം ഇല്ലേയെന്ന് ജനങ്ങൾ ചോദിക്കുന്നു.

publive-image

ചുണ്ണാമ്പുതറയിലെ മാലിന്യം

അതുപോലെ തന്നെയാണ് മാലിന്യ നിക്ഷേപത്തിൻ്റെ കാര്യത്തിലും സംഭവിക്കുന്നത്. നഗരസഭയിലെ ആരോഗ്യ വിഭാഗം ഈ കോവിഡ് കാലത്തും ഉറങ്ങുകയാണോ എന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. കെ.എസ്.ആർ.ടി.സി പരിസരം, വിഎച്ച് റോഡ്, ചൂണ്ണാമ്പുത്തറ മേൽപാലം തുടങ്ങിയ സ്ഥലങ്ങളിൽ ലോഡ് കണക്കിനാണ് മാലിന്യം കിടക്കുന്നത്.

ചിലപ്പോൾ കത്തിച്ചു വിടും പക്ഷെ മാലിന്യം കത്തിക്കുമ്പോൾ പ്ലാസ്റ്റിക്ക് കത്തുന്ന പുക ശ്വസിച്ച് അസുഖങ്ങൾ വരുമെന്ന ഭീതിയിലാണ് പരിസരവാസികൾ ഈ കൊറോണ കാലത്ത് മാലിന്യ കാര്യത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

publive-image

കണ്ടും കുഴിയും നിറഞ്ഞ കനാറാസ് ട്രീറ്റ്, പാലക്കാട് - ഒറ്റപ്പാലo റോഡിലെ കുഴിയിൽ പൈപ്പുപൊട്ടി വെള്ളം നിൽക്കുന്നു

പൈപ്പിടലും കേബിളിലിലുമായി നഗരപരിധിയിൽ ചാലുകളില്ലാത്ത ഒരു റോഡു പോലും ഇല്ല. മാത്രമല്ല സ്ലാബില്ലാത്ത കാനകളും കുണ്ടും കുഴിയും നിറഞ്ഞ പ്രധാന റോഡുകളും കൈറോഡുകളും 'യാത്ര ദുരിതവും അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.

publive-image

വിക്ടോറിയ കോളേജ് പരിസരത്തെ റോഡിലെ ചാൽ പകുതി മൂടിയ നിലയിൽ

കേബിളുകാർ കുഴിച്ച കുഴി മൂടുമ്പോഴേയും വാട്ടർ അതോറട്ടി കുഴി തോണ്ടി തുടങ്ങും. അവയിൽ പലതും പാതി മൂടി കിടക്കുന്നു. പി.ഡബ്ല്യു ഡി.ക്ക് പണം കെട്ടിവെച്ചാണ് റോഡ് കുത്തി പൊളിക്കുന്നതെന്നും അവ മൂടി റോഡ് പൂർവ്വസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം പി.ഡബ്ല്യം' ഡി.ക്കാണെന്നും പറയുന്നു.

publive-image

ബി.ഒ.സി റോഡിലെ നോക്കുകുത്തിയായ ടോൾ ബൂത്ത്. വിക്ടോറിയ കോളേജിനടുത്തും ഇങ്ങനെ ഒരു ടോൾ ബൂത്ത് കൂടിയുണ്ട്

റോഡിലെ കുഴികൾ മൂടണമെന്ന ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൽകിയ പരാതിയിൽ എത്രയും വേഗം പാലക്കാട് നഗരസഭ റോഡുകൾ അറ്റകുറ്റപണികൾ നടത്തി പൂർവ്വസ്ഥിതിയിലാക്കണമെന്ന് ഉത്തരവു വന്നെങ്കിലും അധികൃതർ ചെവികൊണ്ടില്ല.

നോക്കുകൂത്തികളായി ടോൾ ബൂത്തൂകളും നഗരത്തിൽ സ്ഥലം മുടക്കി കളായി നിൽക്കുന്നു. വിക്ടോറിയ കോളേജ്, ബി.ഒ.സി.റോഡ്‌.എന്നിവിടങ്ങളിലാണ് ഈ നോക്കൂ കൂത്തികൾ നിൽക്കുന്നത്.

publive-image

നടു പിളർന്ന ഡി.പി.ഒ.റോഡ്

ഇവിടം രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടേയും മദ്യപാനികളുടേയും താവളമായിരിക്കുകയാണെന്നും പരാതിയുണ്ട്. സ്ഥലം മുടക്കികളായ ടോൾ ബൂത്തുകൾ പൊളിച്ചുമാറ്റിക്കൂടേയെന്നും ജനങ്ങൾ ചോദിക്കുന്നു.

വിക്ടോറിയാ കോളേജ്, ബി.ഒ.സി.റോഡ്, ഡി.പി.ഒ.റോഡ്, അബൂബക്കൾ കോളനി റോഡ്ജങ്ങ്ഷൻ, എന്നിവടങ്ങളിലുൾപ്പെടെ ഒരു റോഡു പോലും സഞ്ചാരയോഗ്യമുള്ളതല്ലെന്ന കാര്യം എന്തേ അധികൃതർ മനസ്സിലാക്കുന്നില്ല? അടുത്ത തെരഞ്ഞെടുപ്പു വരുമ്പോൾ തുടർ ഭരണം ലഭിക്കണമെങ്കിൽ ജനങ്ങളുടെ നരഗ യാത്രക്ക് ഒരു അറുതി വരുത്തിയേ പറ്റൂ.

Advertisment