ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/WyWrvdAzVwgj86fEvRRh.jpg)
പാലക്കാട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും മൊബൈൽഫോൺ മോഷ്ടിക്കുന്നയാളെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൽപ്പാത്തി സുന്ദരംകോളനി സ്വദേശി യൂസഫ് ബാറ്ററി യൂസഫ് മൊബൈൽ യൂസഫ് എന്ന യൂസഫിനെയാണ് (38) അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisment
തിങ്കളാഴ്ച റോബിൻസൺ റോഡിലെ സ്വകാര്യ സ്ഥാപനത്തിൽകയറി മൊബൈൽ മോഷ്ടിച്ചിരുന്നു. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രാഹാമിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് യൂസഫിനെ പിടികൂടിയത്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 12 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളായി പ്രതിക്കെതിരെയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us