/sathyam/media/post_attachments/DGgkKUYwilj2O20UBqP3.jpg)
കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി നശിപ്പിച്ച ജൈവവള ചാക്കുകൾ
നെന്മാറ: കാർഷിക മേഖലകളായ കൽച്ചാടി, വടക്കൻ ചിറ, ചള്ള. തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി മലയോരമേഖലയിലെ സൗരോർജ്ജ വൈദ്യുത വേലി മറികടന്നാണ് കൃഷിയിടങ്ങളിൽ എത്തിയിട്ടുള്ളത്.
കർഷകരായ ബാലചന്ദ്രൻ കല്യാണക്കണ്ടം, ചെന്താമരാക്ഷൻ, അബ്ബാസ് ഒറവൻചിറ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ കമുക് ചെറിയ തെങ്ങുകൾ കൂടാതെ ഇടവിളയായി കൃഷി ചെയ്ത തീറ്റപ്പുല്ലും നശിപ്പിച്ചിട്ടുണ്ട്. തോട്ടത്തിൽ വെളുത്ത പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച 35 ജൈവവള ചാക്കുകൾ വീശി എറിഞ്ഞ് ചിതറി കളഞ്ഞു നശിപ്പിച്ചിട്ടുണ്ട്.
കാട്ടാന സ്ഥിരമായി കൃഷിയിടങ്ങളിൽ എത്തുന്നതിനാൽ അതി രാവിലെ റബർ ടാപ്പിംഗിന് തൊഴിലാളികൾ പോകാതായി. കാട്ടാന സ്ഥിരമായി വരുന്ന ഭാഗങ്ങളിൽ വനം വകുപ്പിന്റെ കാവൽ ഏർപ്പെടുത്തണമെന്നും കാട്ടാനകളെ നാട്ടിലിറങ്ങുന്നത് പിന്തിരിപ്പിക്കാനും നടപടി ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പും കാട്ടാന ഇറങ്ങി വ്യാപകമായി വാഴ കളും മറ്റും കാർഷികവിളകളും നശിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us