പാലക്കാട്ടെ കെഎസ്ആര്‍ടിസി ഡ്രൈവർ മനപ്പൂർവ്വം യുവാക്കളെ കൊലപ്പെടുത്തി; പിതാവിൻ്റെ പരാതിയിൽ കേസെടുത്ത് യുവജന കമ്മീഷൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ബസിനടിയിൽപ്പെട്ട് മരണമടഞ്ഞ ആദർശ് മോഹൻ, സാബിത് എന്നീ യുവാക്കളെ ഡ്രൈവർ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന പിതാവ് മോഹന്‍ന്‍റെ പരാതിയിൽ സംസ്ഥാന യുവജന കമ്മീഷൻ കേസെടുത്തു.

Advertisment

മനപ്പൂർവ്വം നടത്തിയ നരഹത്യയാണെന്ന് തെളിയിക്കുന്ന വീഡിയോയും ഫോട്ടോസും അടക്കം കമ്മീഷനിൽ ഹാജരാക്കി. വിഷയത്തിൽ ഇടപെട്ട യുവജനക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാടാണ് കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിനും അംഗംങ്ങളായ പി.എ സമദിനും അഡ്വ. ടി. മഹേഷിനും വിവരങ്ങൾ കൈമാറാൻ നേതൃത്വം നൽകിയത്.

ആദർശ് മോഹൻന്റെ വീട് യുവജന ക്ഷേമ ബോർഡ്‌ മെമ്പർ ഷെനിൻ മന്ദിരാട്, എന്‍സിപി ജില്ലാ ജനറൽ സെക്രട്ടറിയും എന്‍സിപി ദേശിയ സമതി അംഗം അഡ്വ. എ. കെ മുഹമ്മദ്‌ റാഫി, എന്‍വൈസി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ബാലസുബ്രമണിയൻ എന്നിവർ സന്ദർശിച്ചു

Advertisment