/sathyam/media/post_attachments/RcPUyRJibnH9UV6GjKQ2.jpg)
പാലക്കാട്:സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് ബാറുടമകൾക്കും ലഹരി മാഫിയകൾക്കും വേണ്ടിയാണെന്ന് കേരള മദ്യനിരോധന സമിതി പ്രസിഡണ്ട് എ.കെ സുൽത്താൻ. മദ്യവർജനമെന്ന പ്രകടനപത്രിക വാഗ്ദാനം ഇടതു സർക്കാർ തന്നെ അട്ടിമറിച്ചെന്നും എ.കെ സുൽത്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 29 ബാറുകൾ മാത്രമാണ്. എന്നാൽ മദ്യവർജന മുദ്രാവാക്യമുയർത്തി എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 712 ബാറുകളാണ് ആരംഭിച്ചത്.
കേരളത്തിൽ മയക്കുമരുന്നു വ്യാപിക്കുന്നുവെന്നതിൻ്റെ പേരിലും കോടതി വിധിയുടെ മറവിലുമാണ് ബാറുകൾക്ക് അനുമതി നൽകിയത്. കേരളത്തിലെ കുടുംബങ്ങളെ ശിഥിലമാക്കുന്ന സമീപനമാണ് മദ്യനയത്തിൽ ഇടതു സർക്കാർ സ്വീകരിക്കുന്നത്.
യുവാക്കളും വിദ്യാർത്ഥികളും മയക്കുമരുന്ന് ഉപയോഗത്തിൻ്റെ കെണിയിൽപ്പെടുന്നതിൻ്റെ ഉത്തരവാദി സർക്കാർ മാത്രമാണ്. മദ്യനയത്തിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എ.കെ സുൽത്താൻ പറഞ്ഞു. സെക്രട്ടറി വേലായുധൻ കൊട്ടേക്കാട്, വൈസ് പ്രസിഡണ്ട് കുമാരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us