പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി പതാക ഉയർത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ പതാക ഉയർത്തി. കൽപ്പാത്തി ഫലാഹ് സെന്ററിൽ നടന്ന പരിപാടി ഡിവിഷൻ പ്രസിഡണ്ട് എ ജംഷീർ ഉദ്ഘാടനം ചെയ്തു മുതിർന്ന പ്രവർത്തകൻ അബ്ദുള്ള പതാക ഉയർത്തി.

Advertisment

മേപ്പറമ്പ് സെന്ററിൽ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഫൈസൽ പള്ളികുളവും കമ്പാ സെന്ററിൽ നടന്ന പരിപാടി ആഷിക്കും കോങ്ങാട് സെന്ററിൽ നടന്ന പരിപാടി ഏരിയ പ്രസിഡണ്ട് ഇക്ബാലും ഉദ്ഘാടനം ചെയ്തു. അബ്ദുൽ മുത്ത് ലീഫ്, എച്ച് കാജാ ഹുസൈൻ, നൗഫൽ തോട്ടം, മുജീബ്റഹ്മാൻ ചുണ്ണാമ്പുതറ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment