പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പാലക്കാട്‌ സൗത്ത് ജില്ലാ കമ്മറ്റി വല്ലപ്പുഴയിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: 'സേവ് ദി റിപബ്ലിക് ' എന്ന പ്രമേയത്തിൽ പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി പാലക്കാട്‌ സൗത്ത് ജില്ലാ കമ്മറ്റി വല്ലപ്പുഴയിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യയെ ഹിന്ദുത്വ വൽക്കരിക്കുന്ന സംഘപരിവാരത്തെ നിലക്ക് നിർത്താൻ പൊതു സമൂഹം രംഗത്ത് വരണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് മാസ്റ്റർ യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

Advertisment

സംഘടനയുടെ കേഡറ്റുകളില്‍ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി അബ്ദുൽ ഹമീദ് മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചതോടെയാണ് പൊതു സമ്മേളനം ആരംഭിച്ചത്. പോപുലർ ഫ്രണ്ട് മലപ്പുറം സോണൽ പ്രസിഡന്റ്സി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പാലക്കാട്‌ സൗത്ത് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അലി കെ പി സ്വാഗതം പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് തോട്ടിൻകര, അബ്ദുൽ കബീർ, പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം എംസി, നൗഷാദ് സിവി ഷഹീർ ബാബു ചാലിപ്രം (എസ് ഡി പി ഐ), ലത്തീഫ് ദാരിമി (ഇമാംസ് കൗൺസിൽ), റംസീന സിദ്ദിഖ് (എൻ ഡബ്ല്യൂ എഫ്), ഉനൈസ് ഷൊർണൂർ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവർ സംസാരിച്ചു. പട്ടാമ്പി ഡിവിഷൻ പ്രസിഡന്റ്‌ ഡോ അബ്ദുൽ വഹാബ് നന്ദി പറഞ്ഞു.

കോവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരിപാടികള്‍ നടത്തിയത്.

Advertisment