മലമ്മക്കാവ് ജനനി കുടുംബശ്രീ കൂട്ടായ്മ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

തൃത്താല: ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമിയിൽ പച്ചക്കറി കൃഷി നടപ്പിലാക്കിയ മലമ്മക്കാവ് ജനനി കുടുംബശ്രി കൂട്ടായ്മയുടെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.

Advertisment

വിളവെടുപ്പ് ഗ്രാമപഞ്ചായത്തംഗം വി.പി ബീന ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫിസർ എം പി സുരേന്ദ്രൻ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ്, സി. കെ.വി ദിവാകരൻ, പ്രസിത, ഷിംന, ജ്യോതി, അഞ്ജു, സിനി, ശിവാഗിനി, ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment