ചെറാട് കൂർമ്പാച്ചി മലയിൽ ട്രെക്കിങ് ആരംഭിക്കണം : 'പാലക്കാട് മുന്നോട്ട് ' നിവേദനം നല്‍കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ ഔദ്യോഗിക അനുമതിയോടെ ട്രെക്കിങ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 'പാലക്കാട്‌ മുന്നോട്ട് ' പ്രസിഡന്റ്‌ ഡോ. എം.എൻ. അനുവറുദ്ധീൻ വനം മന്ത്രിക്കും, ടുറിസം മന്ത്രിക്കും നിവേദനം നൽകി.

Advertisment

ബാബു എന്ന യുവാവിന്റെ മല കയറ്റത്തോടെ വാർത്ത പ്രാധാന്യം നേടിയ കൂർമ്പാച്ചി മലയിൽ പർവതാരോഹണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കളിൽ സാഹസി കതയും കായിക ക്ഷമതയും വളർത്താം.

മലമ്പുഴ ഉദ്യാനം തൊട്ടടുത്ത് ആയതിനാൽ ടൂറിസം വളർച്ചക്കും മുതൽ കൂട്ടാകും. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ ട്രെക്കിങ് നടത്താൻ പറ്റിയ നിരവധി ചെറുതും വലുതുമായ മലകളുണ്ട്. അതൊക്കെ കണ്ടെത്തി ഇവിടങ്ങളിൽ പർവതാ രോഹണം പ്രോത്സാഹിപ്പിക്കണം.

പാലക്കാട് ആസ്ഥാനമായി പരവതാരോഹണ പരിശീലനം നൽകുന്ന ഒരു അക്കാഡമിയും സ്ഥാപിക്കണം. പോലീസ്, ഫയർ ഫോഴ്സ് എന്നിവയിൽ മല കയറ്റത്തിന് പരിശീലനം നൽകി ഒരു റെസ്ക്യൂ ടീമിനെ വാർത്തെടുക്കണമെന്നും സംഘടന നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment